Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grandson

ക്യൂറി ദമ്പതികളുടെ കൊച്ചുമകൻ പിയറി ജൂലിയറ്റ് അന്തരിച്ചു

പാ​​രി​​സ്: ഭൗ​തി​ക​ശാ​സ്ത്ര നോ​​ബ​​ൽ ജേ​​താ​​ക്ക​​ളാ​​യ മേ​​രി ക്യൂ​​റി​​യു​​ടെ​​യും പി​​യ​​റി ക്യൂ​​റി​​യു​​ടെ​​യും കൊ​​ച്ചു​​മ​​ക​​നും പ്ര​​ശ​​സ്ത ഫ്ര​​ഞ്ച് ജീ​​വ​​ശാ​​സ്ത്ര​​ജ്ഞ​​നു​​മാ​​യ പി​​യ​​റി ജൂ​​ലി​​യ​​റ്റ് (94) അ​​ന്ത​​രി​​ച്ചു.

ക്യൂ​​റി​ ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത മ​​ക​​ളാ​യ ഐ​റി​ൻ ജൂലിയ​റ്റ് ക്യൂ​റി​യു​ടെ മ​ക​നാ​ണ് ഇ​ദ്ദേ​ഹം. ഐ​റി​നും ഭ​ർ​ത്താ​വ് ഫ്രെ​ഡ​റി​ക് ജൂ​ലി​യ​റ്റും ര​സ​ത​ന്ത്ര നൊ​ബേ​ൽ ജേ​താ​ക്ക​ളാ​ണ്.

ഫ്ര​​ഞ്ച് നാ​​ഷ​​ണ​​ൽ സെ​​ന്‍റ​ർ ഫോ​​ർ സ​​യ​​ന്‍റി​ഫി​​ക് റി​​സ​​ർ​​ച്ചി​​ന്‍റെ മു​​ൻ ഗ​​വേ​​ഷ​​ണ ഡ​​യ​​റ​​ക്‌ട റാ​യി​രു​ന്നു പി​യ​റി. സ​​സ്യ​​ങ്ങ​​ളി​​ലെ പ്ര​​കാ​​ശ​​സം​​ശ്ലേ​​ഷ​​ണ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഗ​​വേ​​ഷ​​ണ​​ങ്ങ​​ൾ ജീ​​വ​​ശാ​​സ്ത്ര മേ​​ഖ​​ല​​യി​​ൽ വി​​പ്ല​​വ​​ക​​ര​​മാ​​യ മാ​​റ്റ​​ങ്ങ​​ൾ​ക്കു കാ​ര​ണ​മാ​യി.

ഫ്രാ​​ൻ​​സി​​ലെ പ​​ര​​മോ​​ന്ന​​ത സി​​വി​​ലി​​യ​​ൻ ബ​​ഹു​​മ​​തി​​യാ​​യ ലീ​ജി​യ​ൻ ദ് ഒാ​ണ​ർ ല​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

അമ്മൂമ്മയെ കൊലപ്പെടുത്തി; ചെറുമകന് ഒമ്പതു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

ആ​ല​പ്പു​ഴ: ല​ഹ​രി വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​തി​ര​ന്ന​തി​ന് അ​മ്മൂ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ ചെ​റു​മ​ക​ന് ഒമ്പതു വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഒ​ന്ന് ജ​ഡ്ജി റോ​യി വ​ർ​ഗീ​സാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

അ​രൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ അ​ക്ഷ​യ് നി​വാ​സി​ൽ അ​ന​ന്തു (26) വാ​ണ് അ​മ്മ ഷീ​ല​യു​ടെ അ​മ്മ​യാ​യ ശാ​ന്ത​യെ(72) വ്യാ​യാ​മ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഡം​ബ​ൽ ഉ​പ​യോ​ഗി​ച്ച് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.ല​ഹ​രി​വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത വി​രോ​ധ​ത്തി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം.

2019 ജൂ​ൺ ഒ​ന്പ​തി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കു​ക​യാ​യി​രു​ന്നു. പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ദൃ​ക് സാ​ക്ഷി​ക​ളി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ശാ​സ്ത്രി​യ തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ്റ​കൃ​ത്യം തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു.

National

സ്ത്രീ​ധ​ന പീ​ഡ​നം, കൊ​ല​പാ​ത​ക​ശ്ര​മം; ക​ർ​ണാ​ട​ക ഗ​വ​ർ​ണ​റു​ടെ ചെറുമ​ക​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഭാ​ര്യ

ഭോ​പ്പാ​ൽ: ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ ത​വ​ർ​ച​ന്ദ് ഗെ​ലോ​ട്ടി​ന്‍റെ ചെറുമ​കൻ ദേ​വേ​ന്ദ്ര ഗെ​ലോ​ട്ടി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ഭാ​ര്യ ദി​വ്യ ഗെ​ലോ​ട്ട്. സ്ത്രീ​ധ​ന പീ​ഡ​നം, കൊ​ല​പാ​ത​ക​ശ്ര​മം, ഗാ​ർ​ഹി​ക പീ​ഡ​നം, മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഭ​ർ​ത്താ​വി​നെ​തി​രെ ദി​വ്യ ഉ​ന്ന​യി​ച്ച​ത്.

മ​ക​ളെ ത​ട​വി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് കാ​ണി​ച്ച് ദി​വ്യ മ​ധ്യ​പ്ര​ദേ​ശി​ലെ ര​ത്‌​ലം പോ​ലീ​സ് സൂ​പ്ര​ണ്ട് അ​മി​ത് കു​മാ​റി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ക​ളെ സു​ര​ക്ഷി​ത​മാ​യി തി​രി​കെ ന​ൽ​ക​ണ​മെ​ന്നും ദി​വ്യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​വേ​ന്ദ്ര ഗെ​ലോ​ട്ട് (33), ഭ​ർ​തൃ​പി​താ​വ് ജി​തേ​ന്ദ്ര ഗെ​ലോ​ട്ട്(55), അ​ലോ​ട്ടി​ൽ നി​ന്നു​ള്ള മു​ൻ എം​എ​ൽ​എ, ഭ​ർ​തൃ സ​ഹോ​ദ​ര​ൻ വി​ശാ​ൽ ഗെ​ലോ​ട്ട്(25), ഭ​ർ​തൃ​വി​ന്‍റെ മു​ത്ത​ശി അ​നി​ത ഗെ​ലോ​ട്ട് (60) എ​ന്നി​വ​ർ 50 ല​ക്ഷം രൂ​പ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി ത​ന്നെ പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന് ദി​വ്യ പ​റ​യു​ന്നു.

ഭ​ർ​ത്താ​വ് മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യ്ക്ക് അ​ടി​മ​യാ​ണെ​ന്നും ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ചാ​ണ് വി​വാ​ഹം ന​ട​ത്തി​യ​തെ​ന്നും ദി​വ്യ ആ​രോ​പി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ന്യാ​ദാ​ൻ യോ​ജ​ന പ്ര​കാ​രം 2018 ഏ​പ്രി​ൽ 29 ന് ​താ​ൽ (അ​ലോ​ട്ട്) എ​ന്ന സ്ഥ​ല​ത്ത് വ​ച്ച് അ​ന്ന​ത്തെ കേ​ന്ദ്ര​മ​ന്ത്രി​യും മു​ൻ ലോ​ക്‌​സ​ഭാ സ്പീ​ക്ക​റു​മാ​യ ത​വ​ർ​ച​ന്ദ് ഗെ​ലോ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്.

വി​വാ​ഹ​ത്തി​ന് ശേ​ഷം ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്, ഭ​ർ​ത്താ​വ് മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​യാ​ണെ​ന്നും മ​റ്റ് സ്ത്രീ​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും താ​ൻ മ​ന​സി​ലാ​ക്കി​യ​തെ​ന്ന് ദി​വ്യ പ​റ​യു​ന്നു.

ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ച്ചു​വെ​ന്നും സ്ത്രീ​ധ​ന തു​ക ആ​വ​ശ്യ​പ്പെ​ട്ട് ത​ന്നെ പ​രി​ഹ​സി​ച്ചു​വെ​ന്നും ദി​വ്യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

2021ൽ ​ഗ​ർ​ഭി​ണി​യാ​യി​രു​ന്ന​പ്പോ​ൾ പീ​ഡ​നം രൂ​ക്ഷ​മാ​യ​താ​യി ദി​വ്യ വ്യ​ക്ത​മാ​ക്കി. ഭ​ക്ഷ​ണം നി​ഷേ​ധി​ക്കു​ക​യും, മ​ർ​ദി​ക്കു​ക​യും, മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​വ​ർ ആ​രോ​പി​ക്കു​ന്നു. മ​ക​ൾ ജ​നി​ച്ച​തി​നു​ശേ​ഷ​വും പീ​ഡ​നം തു​ട​ർ​ന്നു​വെ​ന്നും ദി​വ്യ പ​റ​യു​ന്നു.

ജ​നു​വ​രി 26ന് ​മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ ദേ​വേ​ന്ദ്ര പ​ണം കൊ​ണ്ടു​വ​ന്നി​ല്ലെ​ങ്കി​ൽ നി​ന്നെ കൊ​ല്ലും എ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും മേ​ൽ​കൂ​ര​യി​ൽ നി​ന്നും താ​ഴേ​ക്ക് ത​ന്നെ ത​ള്ളി​യി​ട്ടെ​ന്നും പ​റ​യു​ന്നു. നി​ല​ത്ത് വീ​ണ ത​നി​ക്ക് തോ​ളി​നും അ​ര​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു​വെ​ന്നും ത​ന്നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യി​ല്ലെ​ന്നും ആ​രോ​പി​ച്ചു.

പി​റ്റേ​ന്ന് രാ​വി​ലെ, നാ​ഗ്ഡ​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ആ​രോ​ഗ്യ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ക്കു​ക​യും ഇ​ൻ​ഡോ​റി​ലെ ബോം​ബെ ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്തു. ഈ ​വി​വ​രം ത​ന്‍റെ മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ചി​ല്ലെ​ന്നും ചി​കി​ത്സാ ചെ​ല​വു​ക​ൾ വ​ഹി​ക്കാ​ൻ പി​താ​വി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യെ​ന്നും ദി​വ്യ ആ​രോ​പി​ക്കു​ന്നു.

ത​ന്‍റെ നാ​ല് വ​യ​സു​ള്ള മ​ക​ളെ ഭ​ർ​തൃ​വീ​ട്ടു​കാ​ർ ബ​ലം​പ്ര​യോ​ഗി​ച്ച് ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും കു​ട്ടി​യെ കാ​ണാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ദി​വ്യ ആ​രോ​പി​ക്കു​ന്നു. ന​വം​ബ​റി​ൽ മ​ക​ളെ കാ​ണാ​ൻ സ്കൂ​ളി​ൽ പോ​യ​പ്പോ​ൾ ഭ​ർ​ത്താ​വ് ത​ന്നെ ത​ട​ഞ്ഞു."​പ​ണം കൊ​ണ്ടു​വ​ന്നി​ല്ലെ​ങ്കി​ൽ മ​ക​ളെ കാ​ണാ​ൻ ക​ഴി​യി​ല്ല" എ​ന്ന് പ​റ​ഞ്ഞു​വെ​ന്നും അ​വ​ർ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

ര​ത്‌​ലം എ​സ്പി​ക്കാ​ണ് ദി​വ്യ ആ​ദ്യം പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ സം​ഭ​വം ന​ട​ന്ന​ത് നാ​ഗ്ദ (ഉ​ജ്ജൈ​ൻ ജി​ല്ല)​യി​ൽ ആ​യ​തി​നാ​ൽ ഉ​ജ്ജൈ​ൻ ഐ​ജി​ക്കും ഉ​ജ്ജൈ​ൻ എ​സ്പി​ക്കും പ​രാ​തി ന​ൽ​കാ​ൻ പോ​ലീ​സ് ദി​വ്യ​യോ​ട് നി​ർ​ദേ​ശി​ച്ചു.

 

Latest News

Corehub Up